Skip to main content

മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

 

ആലപ്പുഴ:മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാർ സംഘടിപ്പിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശന ബായ് അദ്ധ്യക്ഷത വഹിച്ചു. ദുരന്ത നിവാരണം, കൃഷി,  മത്സ്യബന്ധനം തുടങ്ങിയ മേഖലകൾക്ക് മുൻഗണന നൽകാൻ തീരുമാനിച്ചു. ആസൂത്രണ ഉപാദ്ധ്യക്ഷൻ ഹരികുമാർ പദ്ധതി ആമുഖാവതരണം  നടത്തി. 
ബ്‌ളോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അനിത തിലകൻ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിസി ഷിബു, പ്രീത അനിൽ, പി. രത്‌നമ്മ , ടി. എസ് സുഖലാൽ , എൻ. ഷൈലജ  സെക്രട്ടറി എസ്. ബിജി  തുടങ്ങിയവർ പങ്കെടുത്തു.

date