Skip to main content

ഓപ്പൺ പ്രിസിഷൻ ഫാമിംഗ് പദ്ധതിയിൽ അപേക്ഷിക്കാം

സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരളരാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സാമ്പത്തിക സഹായത്തോടെ വാഴപച്ചക്കറി എന്നിവയ്ക്കായ് തുറസ്സായ സ്ഥലത്ത് കൃത്യതാ കൃഷിയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരംകൊല്ലംഇടുക്കിതൃശൂർപാലക്കാട്മലപ്പുറംകോഴിക്കോട്കണ്ണൂർകാസർഗോഡ് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തുള്ളി നന സൗകര്യത്തോടു കൂടിയുള്ള കൃഷിപ്ലാസ്റ്റിക് മൾച്ചിംഗ് എന്നീ ഘടകങ്ങൾ ചെയ്യുന്ന യൂണിറ്റുകൾക്കാണ് ധനസഹായം നൽകുക. ഇത്തരത്തിൽ വാഴയ്ക്ക് ഹെക്ടറൊന്നിന് 96,000 രൂപയും പച്ചക്കറി ഹെക്ടറൊന്നിന് 91,000 രൂപയും ധനസഹായം അനുവദിക്കും.

അപേക്ഷകൾ സമർപ്പിക്കുന്നതിനായി കൃഷിയിടം സ്ഥിതി ചെയ്യുന്ന പരിധിയിലെ കൃഷിഭവനുമായോജില്ലാ ഹോർട്ടിക്കൾച്ചർ മിഷനുമായോ ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്കും ജില്ലാ ഓഫീസുകളുടെ ഫോൺ നമ്പരിനും www.shm.kerala.gov.in സന്ദർശിക്കണം.

പി.എൻ.എക്സ്. 219/2023

date