Skip to main content

ചേർത്തല ഗവ.ആയുർവേദ ആശുപത്രിയിലെ  നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു 

ആലപ്പുഴ: ചേർത്തല ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലെ നവീകരിച്ച ലാബ് നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. 
 പൂർണമായും യന്ത്രവത്കൃത ബയോകെമിസ്ട്രി അനലൈസർ, സെമി ഓട്ടോമെടെഡ് അനലൈസർ, ഹേമറ്റോളജി അനലൈസർ 
തുടങ്ങി അത്യാധുനിക ഉപകരണങ്ങളോടുകൂടിയാണ് ലാബ് നവീകരിച്ചത്. നഗരസഭ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസ്റ്റി ടോമി മുഖ്യപ്രഭാഷണം നടത്തി. 
വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശോഭ ജോഷി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജീ. രഞ്ജിത്ത്, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.എസ്. സാബു, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഏലിക്കുട്ടി ജോൺ, എൻ.എച്.എം. ജില്ല പ്രോഗ്രാം മാനേജർ ഡോ. കെ.ജി. ശ്രീജിനൻ, ചേർത്തല നഗരസഭ സെക്രട്ടറി ടി.കെ. സുജിത്ത്, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എൽ. ഇന്ദു, സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ജെ.എസ്. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

date