Skip to main content

സൗജന്യ സംഗീത വാദ്യോപകരണ പരിശീലനം ആരംഭിച്ച് കൈനകരി പഞ്ചായത്ത്

 

ആലപ്പുഴ:കൈനകരി ഗ്രാമപഞ്ചായത്ത് സ്കൂൾ കോംപ്ലക്സ് പദ്ധതിയിൽ ഉൾപ്പെടുത്തി തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ള സൗജന്യ സംഗീത വാദ്യോപകരണ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ചലച്ചിത്ര പിന്നണിഗായകനായ സുദീപ് കുമാർ നിർവഹിച്ചു. 
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.സി. പ്രസാദ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലെയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. 

2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രോജക്ട് നടപ്പിലാക്കുന്നത്. സംഗീത പഠനം, കീബോർഡ്, ഗിത്താർ, വയലിൽ  പരിശീലനംഎന്നിവയാണ് ഈ വർഷം നടക്കുക. 48 കുട്ടികൾക്ക് ഈ വർഷം ഇതിന്റെ പ്രയോജനം ലഭിക്കും.
ഈ പദ്ധതിയുടെ കീഴിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് നീന്തൽ പരിശീലനവും നൽകുന്നതാണ്. 

കുട്ടമംഗലം ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രസീത മിനില്‍ കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഗീതാ ബാബു, മു വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. പ്രമോദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ സബിത മനു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കവിതാ സാബു, ലീന മോൾ, ശാലിനി ലൈജു, സി.ഡി.എസ് ചെയർപേഴ്സൺ തങ്കമണി അരവിന്ദാക്ഷൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. എഫ്. സെബാസ്റ്റ്യൻ,സ്കൂൾ ഹെഡ്മിസ്ട്രസ് രാജീ വീ കമ്മത്ത്,സംഗീത അധ്യാപകരായ ശിവജി ഗോപാലൻ, കൈനകരി അപ്പച്ചൻ  തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

date