Skip to main content

അപേക്ഷ ക്ഷണിച്ചു

 

സമഗ്ര ശിക്ഷ കേരള തൃശ്ശൂർ ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിൽ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന കെ ജി ബി വി ഗേൾസ് ഹോസ്റ്റലിൽ വിവിധ വിഭാഗങ്ങളിൽ സ്റ്റാഫുകളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 18ന് വൈകീട്ട് 5 മണിക്കകം എസ് എസ് കെ ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. 

വാർഡൻ  - 1 ഒഴിവ്  (സ്ത്രീകൾ മാത്രം). യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. ശമ്പളം 25,000 രൂപ 

പാർട്ട് ടൈം ടീച്ചർ  - 3 ഒഴിവ് (സ്ത്രീകൾ മാത്രം). യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബിഎഡും. ശമ്പളം 10,000  രൂപ

ചൗക്കീദാർ -  1  ഒഴിവ്. വിമുക്തഭടന്മാർ, വിവിധ സേനകളിൽ നിന്നും വിരമിച്ചവർ എന്നിവർക്ക് മുൻഗണന. പ്രായം 45നും 60നും ഇടയിൽ. ശമ്പളം 12,000 രൂപ

അപേക്ഷ സമർപ്പിക്കേണ്ട വിലാസം : ജില്ലാ പ്രോജക്ട് കോർഡിനേറ്ററുടെ  കാര്യാലയം, സമഗ്രശിക്ഷ കേരള തൃശ്ശൂർ, ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ട്, പാലസ് റോഡ്, തൃശ്ശൂർ - 680020. ഫോൺ: 0487 2323841

date