Skip to main content
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടന്നു 

 

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2023-24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ബ്ലോക്ക് വികസന സെമിനാർ സംസ്ഥാന ആസൂത്രണ റിസോഴ്സ് ഗ്രൂപ്പ് അംഗവും ജനകീയാസൂത്രണം ജില്ലാ കോർഡിനേറ്ററുമായ അനൂപ് കിഷോർ ഉദ്ഘാടനം ചെയ്തു.

പ്രതീക്ഷിത സംസ്ഥാന വികസന ഫണ്ട് വിഹിതമായ 7.85 കോടി ഉപയോഗപ്പെടുത്തി കാർഷികമേഖലയ്ക്കും തൊഴിൽ സംരംഭം ഉറപ്പാക്കുന്നതിനും ആരോഗ്യ മേഖലയ്ക്കും പ്രാധാന്യം കൊടുത്തുള്ള പദ്ധതികളാണ്  വികസന സെമിനാറിന്റെ ഭാഗമായി അവതരിപ്പിച്ചത്. സമഗ്ര കാർഷിക വികസന പദ്ധതി പ്രകാരം കാർഷിക ഉത്പാദനത്തിനും വളർച്ചയ്ക്കും പ്രാധാന്യം നൽകും. വനിതകൾക്കായി ബ്ലോക്കിൽ ഷീ വർക്ക് സ്പേസ് ഒരുക്കും. തൊഴിൽ സംരംഭങ്ങൾക്ക് പ്രോത്സാഹിപ്പിക്കുന്നതിനും സെമിനാറിൽ നിർദേശം ഉണ്ടായി.

 ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് കെ എം അഷറഫ് അദ്ധ്യക്ഷത വഹിച്ചു. പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി തങ്കമ്മ, പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ മുരളീധരൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് പ്രശാന്തി പി, ബ്ലോക്ക് സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ സുചിത്ര എം വി, അരുൺ കാളിയത്ത്, ബ്ലോക്ക് അംഗങ്ങളായ പി എം അനീഷ്, എ ഇ ഗോവിന്ദൻ, ഗീതാ രാധാകൃഷ്ണൻ, സിന്ധു, ആശാ ദേവി, ലതാ സാനു, പി എം നൗഫൽ, ഷിജിത ബിനീഷ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായി.

date