Skip to main content

വസ്തു നികുതി പരിഷ്‌കരണം

 കല്‍പ്പറ്റ നഗരസഭയിലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നികുതിദായകരുടെ വസ്തു നികുതി, കെട്ടിടങ്ങളുടെ വിവരങ്ങള്‍ എന്നിവ ഓണ്‍ലൈന്‍ സംവിധാനത്തില്‍ പരിശോധിക്കാം. പുതുക്കിയ വസ്തു നികുതി, കെട്ടിടങ്ങളുടെ വിവരങ്ങള്‍ എന്നിവ നികുതിദായകര്‍ക്ക്  www.tax.lsgkerala.gov.in സന്ദര്‍ശിച്ച് അവരവരുടെ കെട്ടിടങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയിട്ടുണ്ടോയെന്നും, കെട്ടിട നമ്പര്‍, ഉടമസ്ഥത തുടങ്ങിയ വിവരങ്ങള്‍ ശരിയാണോ എന്നും പരിശോധിച്ച് ഉറപ്പുവരുത്താം. കെട്ടിടം സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയിട്ടില്ലെങ്കിലോ, രേഖപ്പെടുത്തിയ വിവിരങ്ങള്‍ പൂര്‍ണ്ണമല്ലെങ്കിലോ നഗരസഭാ റവന്യൂ വിഭാഗവുമായി ബന്ധപ്പെടണം. നികുതിദായകര്‍ വസ്തു നികുതി, തൊഴില്‍ നികുതി, ഐ.എഫ്.ടി.ഇ.ഒ.എസ് (വ്യാപാര ലൈസന്‍സ് ഫീ) എന്നിവ നിശ്ചിത സമയപരിധിക്കകം നഗരസഭയില്‍ അടച്ചാല്‍ ജപ്തി/പ്രോസിക്യൂഷന്‍ നടപടകളില്‍ നിന്നും ഒഴിവാകും. വസ്തുനികുതി കുടിശ്ശിക മാര്‍ച്ച് 31 നകം ഒറ്റത്തവണയായി അടക്കുന്നവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി നല്‍കും. നികുതിദായകര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

date