Skip to main content
ഊർജ്ജ സംരക്ഷണ സെമിനാർ നാട്ടിക മണ്ഡല തല ഉദ്ഘാടനം

ഊർജ്ജ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു   

നാട്ടിക നിയോജക മണ്ഡലതല ഊർജ്ജ സംരക്ഷണ സെമിനാറിൻ്റെ  ഉദ്ഘാടനം ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ കെ രാധാകൃഷ്ണൻ നിർവഹിച്ചു. എനർജി മാനേജ്മെന്റ് സെൻ്റർ ഗവ.കേരള, സെൻ്റർ ഫോർ എൻവയോൺമെൻ്റ് ആന്റ് ഡെവലപ്മെൻ്റ്, ഫിസിക്സ് വിഭാഗം സെൻ്റ് തോമസ് കോളേജ് -തൃശൂർ,  ചേർപ്പ്   ബ്ലോക്ക് പഞ്ചായത്ത് എന്നിവ  സംയുക്തമായാണ് ഊർജ്ജ സംരക്ഷണ സെമിനാർ സംഘടിപ്പിക്കുന്നത്. ചേർപ്പ്  ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈസ്  പ്രസിഡൻ്റ്  സോഫി ഫ്രാൻസിസ്  അധ്യക്ഷത വഹിച്ചു. സഗീത് സികെ, മനു ജി എന്നിവർ സംസാരിച്ചു. ഇ.എം.സി ജില്ലാ കോ-ഓർഡിനേറ്റർ ഡോ.ടിവി വിമൽകുമാർ, ആർ.പി. എ.എ വസന്തൻ എന്നിവർ ജീവിത ശൈലിയും ഊർജ്ജ കാര്യക്ഷമതയും എന്നതിൽ വിഷയാവതരണം നടത്തി. ചടങ്ങിൽ എൽഇഡി ബൾബ് വിതരണവും നടന്നു.

date