Skip to main content

താൽക്കാലിക ഒഴിവ്

 

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്റ്റ്‌ ഫെല്ലോ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണ് ഉള്ളത്. സുവോളജി / വൈൽഡ് ലൈഫ് സയൻസ്/ എൻവിയോൺമെന്റ് സയൻസ് /ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, വന്യജീവികളെ സംബന്ധിച്ച ഫീൽഡ് റിസർച്ചിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം എന്നിവയാണ് യോഗ്യത. കശേരുക്കൾ, മനുഷ്യ - വന്യജീവി ഇടപെടലുകൾ, മത്സ്യബന്ധനം എന്നിവയെ കുറിച്ചുള്ള ഫീൽഡ് ഡാറ്റാ ശേഖരണത്തിൽ പരിചയം, കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിലെ പരിജ്ഞാനം എന്നിവ അഭികാമ്യം. രണ്ട് വർഷത്തേക്കാണ് നിയമനം. പ്രതിമാസം 22000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും.  അപേക്ഷകർക്ക് ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്നും വർഷം നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജനുവരി 20 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വച്ച് നടത്തുന്ന വാക്കിന് ഇന്റർവ്യൂവിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള  പങ്കെടുക്കാവുന്നതാണ്.

date