Skip to main content

പ്രോജക്ട് അസിസ്റ്റൻ്റ് ഒഴിവ്

 

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റൻ്റ് (1) ഒഴിവ്. അത്യാവശ്യ യോഗ്യത: സുവോളജി / ലൈഫ് സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദം. വന്യജീവികളെ സംബന്ധിച്ച ഫീൽഡ് റിസർച്ചിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. അഭികാമ്യം: കശേരുക്കൾ, മനുഷ്യ - വന്യജീവി ഇടപെടലുകൾ,  പ്രാദേശിക/ സ്വദേശി സമൂഹങ്ങൾ, വനം വകുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട ഫീൽഡ് ഡാറ്റ ശേഖരണത്തിൽ അനുഭവ പരിചയം, വൈൽഡ് ലൈഫ് സയൻസ് / വൈൽഡ് ലൈഫ് ബയോളജിയിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിലെ പരിജ്ഞാനം. കാലാവധി 2 വർഷം. അപേക്ഷകർക്ക് 01.01.2023ന് 36 വയസ് കവിയരുത്. പട്ടികജാതി- പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസിളവ് ലഭിക്കും. താല്പര്യമുള്ളവർ ജനുവരി 20ന്  രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിൻ്റെ പീച്ചിയിലുള്ള ഓഫീസിൽ  നടത്തുന്ന വാക് ഇൻ്റർവ്യൂവിൽ പങ്കെടുക്കാം.

date