Skip to main content

വാട്ടർ ചാർജ് അടയ്ക്കുന്നതിന് നേരിട്ട് ഹാജരാകേണ്ടതില്ല

 

കേരള വാട്ടർ അതോറിറ്റിയിൽ വാട്ടർ ചാർജ് അടയ്ക്കുന്നതിന് ഉപഭോക്താവ് നേരിട്ടെത്തണമെന്നത് തെറ്റായ പ്രചാരണമാണെന്നും വാട്ടർ ചാർജ് അടയ്ക്കുന്നതിനും ബിപിഎൽ ആനുകൂല്യം പുതുക്കുന്നതിനും നേരിട്ട് ഓഫീസിൽ ഹാജരാകേണ്ടതില്ലെന്നും ചേർപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. വാട്ടർ ചാർജ് epay.kwa.kerala.gov.in  എന്ന വെബ്സൈറ്റ് മുഖേന അടയ്ക്കുകയും ബിപിഎൽ ആനുകൂല്യം ക്യൂ ആർ കോഡ് ഉപയോഗിച്ച് പുതുക്കുകയും ചെയ്യാം. 

ബിപിഎൽ ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയ്യതി ജനുവരി 31 വരെ ആയിരിക്കും പ്രവർത്തനക്ഷമമായ മീറ്ററുകളുള്ള ബിപിഎൽ  ഉപഭോക്താകൾക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ. ബിപിഎൽ ആനുകൂല്യം ലഭിക്കേണ്ട കണക്ഷനുകളിൽ കുടിശ്ശിക ഉണ്ടെങ്കിൽ അത് അടച്ചതിനു ശേഷമേ ആനുകൂല്യം ലഭ്യമാവൂ. കൺസ്യൂമർ മരണപ്പെട്ടതാണെങ്കിൽ ഓണർഷിപ്പ് മാറ്റിയതിനു ശേഷം ബിപിഎൽ ആനുകൂല്യത്തിന് അപേക്ഷിക്കണം. ഓണർഷിപ്പ് മാറ്റുന്നതിനും ഓൺലൈൻ സൗകര്യമുണ്ട്. 

ചേർപ്പ് വാട്ടർ അതോറിറ്റി ഓഫീസിൽ ബിപിഎൽ ആനുകൂല്യം പുതുക്കാൻ വരുന്നവർക്ക് സിവിൽ സ്റ്റേഷൻ ബിൽഡിങ്ങിനു താഴെ ഹെൽപ് ഡെസ്ക് ഒരുക്കിയിട്ടുണ്ട്. റേഷൻ കാർഡിന്റെ കോപ്പിയും ആധാർ കാർഡിന്റെ കോപ്പിയുമാണ് ബിപിഎൽ പുതുക്കുന്നതിന് ഹാജരാക്കേണ്ട രേഖകൾ.

date