Skip to main content
ദക്ഷിണേന്ത്യൻ ശാസ്ത്രമേള ഏകദിന ശില്പശാല

ദക്ഷിണേന്ത്യൻ ശാസ്ത്രമേള ഏകദിന ശില്പശാല നടന്നു 

 

തൃശൂർ കാൽഡിയൻ സിറിയൻ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് ജനുവരി 27 മുതൽ 31 വരെ നടക്കുന്ന ദക്ഷിണേന്ത്യൻ  ശാസ്ത്രമേളയോട് അനുബന്ധിച്ച് ഏകദിന ശില്പശാല സംഘടിപ്പിച്ചു.  അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഒരു കേന്ദ്രഭരണപ്രദേശത്തു നിന്നുമായി 400 ഓളം  കുട്ടികളും അധ്യാപകരും ശാസ്ത്രമേളയിൽ പങ്കെടുക്കും .  ഏകദിന ശിൽപശാലയിൽ   പൊതുവിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ എം കെ ഷൈൻമോൻ  അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ മദനമോഹനൻ ടി വി  സ്വാഗതം പറഞ്ഞു. ധന്യ ആർ കുമാർ (ഡിഡിഇ എംപ്ലോയ്മെൻറ്).സിന്ധു ജെ.  (ഡിഡിഇ, ക്യു ഐ പി). ഡോ.എം ശ്രീജ (ഡയറ്റ് പ്രിൻസിപ്പൽ). ബാലകൃഷ്ണൻഎം കെ (തൃശ്ശൂർ ഈസ്റ്റ് എഇഒ) . എന്നിവർ ശിൽപശാലയ്ക്ക് നേതൃത്വം നൽകി. ശാസ്ത്രമേളയുടെ സബ് കൺവീനർമാരായ കരിം വി എം  (റിസപ്ഷൻ ) മുജീബ് എം ഐ (രജിസ്ട്രേഷൻ) ജാബീർ  എം എ (അക്കോമഡേഷൻ ) വൈശാഖ് എ യു(ഫുഡ് )  മജൂഷ് എൽ ( പബ്ലിസിറ്റി ) ഷാഹിദാ റഹ്മാൻ ( സ്റ്റേജ് ആൻഡ് പന്തൽ ) റിജോ ജോസ്‌ (വെൽഫയർ )  സ്മിത കെ ( ട്രാൻസ്പോർട്ട് ). സാദിഖ്, ( ട്രോഫി ) . സൈമൺ ജോസ് (സുവനീർ ) ജീൻ മൂക്കൻ (കൾച്ചറൽ പ്രോഗ്രാം)    ജിജി കെ ജെ (ലോ ആന്റ് ഓഡർ ) മെജോ കെ ജെ ( ഗ്രീൻ പ്രോട്ടേക്കോൾ)  എന്നിവരും അധ്യാപക സംഘടനാ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. വിപുലമായ യോഗം അടിയന്തിരമായി ചേരുമെന്ന് എം കെ ഷൈൻമോൻ അറിയിച്ചു

date