Skip to main content

കുണ്ടന്നൂരിലെ നെല്ല് സംഭരണം ഉടൻ

 

എരുമപ്പെട്ടി കൃഷിഭവനു കീഴിലെ കുണ്ടന്നൂർ പാടശേഖരത്തിലെ കൊയ്ത്ത് പൂർത്തിയാക്കി നെല്ല് സംഭരിക്കുന്നതിനായി രജിസ്റ്റർ ചെയ്ത കർഷകരുടെ ഓൺലൈൻ അനുമതിയായെന്നു പാഡി മാർക്കറ്റിംഗ് ഓഫീസർ അറിയിച്ചു. കർഷകരുടെ നെല്ല് ഏറ്റെടുക്കാൻ സ്വകാര്യ മില്ല് അനുവദിക്കുന്നതിനായി ബിജു മോഡേൺ റൈസ് മില്ലിന് പ്രസ്തുത പാടശേഖരം അനുവദിച്ചതായും അദ്ദേഹം അറിയിച്ചു. പാടശേഖരത്തിൽ കൊയ്ത്തു പൂർത്തിയാക്കിയ നെല്ല് ഗുണനിലവാര പരിശോധന പൂർത്തിയായാൽ രണ്ടു ദിവസത്തിനകം സംഭരിക്കും. കുണ്ടന്നൂർ പാടശേഖരത്തിലെ നെല്ല് സംഭരിക്കാൻ സപ്ലൈകോ അധികൃതർ തയ്യാറാകാത്തതോടെ കർഷകരുടെ വീടുകളിൽ നെല്ല് കെട്ടിക്കിടക്കുന്ന അവസ്ഥയ്ക്ക് കാരണമായിരുന്നു. പാഡി മാർക്കറ്റിംഗ് ഓഫീസ് വിഷയത്തിൽ ഇടപെട്ടതോടെ പ്രശ്നത്തിന് പരിഹാരമായി.

date