Skip to main content

ഡിജിറ്റൽ മാർക്കറ്റിംഗ്  ശില്പശാല സമാപിച്ചു 

 

 ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്തെ സാധ്യതകൾ സംരംഭകരെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തിൽ  ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിച്ച ശില്പശാല സമാപിച്ചു.  ഡിജിറ്റൽ മാർക്കറ്റിംഗ് വിഷയത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന ശില്പശാലയിൽ 55 പേരാണ് പങ്കെടുത്തത്.

 ശില്പശാലയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി. എ നജീബ് വിതരണം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ ആർ. രമ, ഉപജില്ലാ വ്യവസായ ഓഫീസർ എൻ.വി വിജീഷ്, ഗ്രീന്‍ വിന്‍ഡ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ കെ.എ സ്‌നേഹ തുടങ്ങിയവർ പങ്കെടുത്തു.

date