Skip to main content

ജില്ലയിലെ 36 സ്ഥാപനങ്ങളില്‍  ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന 

 

    ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍  36 ഭക്ഷണശാലകളില്‍ വ്യാഴാഴ്ച്ച(ജനുവരി 12)  പരിശോധന നടത്തി. ഗുരുതരമായ വീഴ്ച വരുത്തുകയും ലൈസന്‍സില്ലാതെയും വൃത്തിഹീനമായും പ്രവര്‍ത്തിക്കുകയും ചെയ്ത മേനക ഗ്രാന്‍ഡ് ഹക്കൊബ, പനമ്പിള്ളി നഗര്‍ കെ.എസ്.എച്ച്.ബി കാന്റീന്‍, പെരുമ്പാവൂര്‍ ഹോട്ടല്‍ തട്ടകം, പെരുമ്പാവൂര്‍ ഹോട്ടല്‍ പേപ്പര്‍ എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവപ്പിച്ചു. 

    എട്ട് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിനുള്ള നോട്ടീസും നാലു സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. ഗുരുതര വീഴ്ച്ച കണ്ടെത്തുകയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്ത മൂന്നു സ്ഥാപനങ്ങള്‍ക്ക് 24000 രൂപ പിഴയായി ഈടാക്കി.

    ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരായ ആദര്‍ശ് വിജയ്, ടിജോ വര്‍ഗീസ്, എം.എന്‍. ഷംസിയ, നിമിഷ ഭാസ്‌കര്‍, ആതിര ദേവി, കൃപ ജോസഫ്, സിന്ത്യാ ജോസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. 

    ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ലൈസന്‍സില്ലാതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജോണ്‍ വിജയകുമാര്‍ അറിയിച്ചു.

date