Skip to main content
ഫോട്ടോ: കിഫ്ബി ഫണ്ടില്‍ നിന്ന് ഒരു കോടി ചെലവില്‍ നിര്‍മ്മിച്ച ചളവ ഗവ യു.പി. സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാഫലകം പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി കെ. ശിവന്‍കുട്ടി അനാച്ഛാദനം ചെയ്യുന്നു.  

വിദ്യാഭ്യാസ മേഖലയില്‍ ഭൗതിക സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലായി കൊണ്ടിരിക്കുന്നു; മന്ത്രി വി. ശിവന്‍കുട്ടി ചളവ ഗവ യു.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

വിദ്യാഭ്യാസ മേഖലയില്‍ ഭൗതിക സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലായി കൊണ്ടിരിക്കുകയാണെന്നും അതിനനുസൃതമായി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഉന്നത നിലവാരം പുലര്‍ത്തുന്നവരാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കിഫ്ബി ഫണ്ടില്‍ നിന്ന് ഒരു കോടി ചെലവില്‍ നിര്‍മ്മിച്ച അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ എടത്തനാട്ടുകര ചളവ ഗവ യു.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ അഭിലഷണീയമായ പുരോഗതി സൃഷ്ടിച്ച ചളവ യു.പി സ്‌കൂള്‍ പാഠ്യ-പാഠ്യേതര മേഖലകളില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ജില്ലയിലെ തന്നെ മികച്ച അക്കാദമിക നിലവാരം പുലര്‍ത്തുന്ന പൊതുവിദ്യാലയങ്ങളില്‍ ഒന്നാണെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ വടശ്ശേരിപ്പുറം ഹൈസ്‌കൂളിന് രണ്ടു കോടി അനുവദിച്ചതായും പരിപാടിയില്‍ മന്ത്രി അറിയിച്ചു.

3500 സ്‌ക്വയര്‍ ഫീറ്ററില്‍ രണ്ട് നിലകളിലായി എട്ട് ക്ലാസ് മുറികളും ശുചിമുറികളുമാണ് പുതിയ കെട്ടിടത്തിലുള്ളത്. അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ വി.കെ  ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയായി. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത, പാലക്കാട് ഡി.ഡി.ഇ. പി.വി. മനോജ് കുമാര്‍, ചളവ യു.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എന്‍. അബ്ബാസലി, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി. ജയപ്രകാശ്, ജില്ലാ പഞ്ചായത്ത് അംഗം മെഹര്‍ബാന്‍ ടീച്ചര്‍, അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹംസ മാസ്റ്റര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത വിത്തനോട്ടില്‍, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലൈലാ ഷാജഹാന്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി. ഷാനവാസ്. ചളവ യു.പി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കെ. പ്രദീപ് കുമാര്‍, സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപിക എ.സി ലക്ഷ്മി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date