Skip to main content

ഹെൽത്തി കേരള ഭക്ഷ്യ സുരക്ഷ പരിശോധന: ജില്ലയിലെ1209 സ്ഥാപനങ്ങളിൽ പരിശോധന നടത്തി

ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഹെൽത്തി കേരള ഭക്ഷ്യ സുരക്ഷ - ശുചിത്വ പരിശോധനയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ 1209 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.

 

ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത 60 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 35500 രൂപ പിഴ ചുമത്തുകയും നാല് കടകൾ അടച്ചു പൂട്ടുകയും ചെയ്തു. രണ്ട് കടകൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തുടർ പരിശോധനക്കായി റിപ്പോർട്ട് ചെയ്തു. പുകയില നിരോധന നിയമ പ്രകാരം 26 സ്ഥാപനങ്ങളിൽ നിന്ന് 5200 രൂപ പിഴ ഈടാക്കിയാതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. പരിശോധനയിൽ ആരോഗ്യ പ്രവർത്തകരുടെ 80 ടീമുകൾ പങ്കെടുത്തു.

 

date