Skip to main content

അറിയിപ്പുകള്‍

ടെണ്ടറുകൾ ക്ഷണിച്ചു 

 

വടകര ഐ.സി.ഡി.എസ് പ്രൊജക്ടിൽ 2022-23 വർഷത്തിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നിർവഹണം (പ്രോജക്ട് നമ്പർ 21 RS 250000/ (എസ് ഒ), പ്രോജക്ട്നമ്പർ 91 RS 250000 /) ക്രാഡിൽ അങ്കണവാടി ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 25 ന് ഉച്ചക്ക് 1 മണിവരെ. കൂടുതൽ വിവരങ്ങൾക്ക്: 04962501822, 9188959877,9496729331.

 

 

 

ടെണ്ടർ ക്ഷണിച്ചു

 

ഗവ: വി എച്ച് എസ് എസ് മേപ്പയ്യൂരിന് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ലഭിച്ച രണ്ടു ലക്ഷം രൂപയ്ക്ക് ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. നിരത ദ്രവ്യം 2000 / രൂപ ടെണ്ടര്‍ ഫീസ് 400 രൂപ, ജിഎസ്ടി 48 രൂപ. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 28. അന്നേ ദിവസം 3 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 9400677669.

 

 

 

ടെണ്ടർ ക്ഷണിച്ചു

 

തോടന്നൂർ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വാങ്ങി നൽകുന്നതിനും ഫോമുകൾ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിനും ജി.എസ്.ടിയുളള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ തിയ്യതി ജനുവരി 27. കൂടുതൽ വിവരങ്ങൾക്ക് 0496-2592722

 

 

 

 

ഉന്നത വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

 

കേരളകര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021 -22 അധ്യയനവര്‍ഷത്തെ

ഉന്നത വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച ഡിഗ്രി,പി.ജി,പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ പി.ജി, ടി.ടി.സി, ഐ ടി ഐ പോളി , ജനറല്‍ നേഴ്സിങ്ങ്, ബി എഡ്, മെഡിക്കല്‍ ഡിപ്ലോമ എന്നീ കോഴ്സുകളിലേതിലെങ്കിലും ആദ്യ ചാന്‍സില്‍ ഉന്നത വിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. ആര്‍ട്സില്‍ 60ശതമാനത്തിലും, കോമേഴ്സില്‍ 70 ശതമാനത്തിലും, സയന്‍സില്‍ 80 ശതമാനത്തിലും കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം. 2022 ജനുവരി 1 മുതല്‍ 2022 ഡിസംബര്‍ 31 വരെ ലഭിച്ച റിസള്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസർക്ക് ജനുവരി 31 ന് വൈകുന്നേരം 3 മണി വരെ സമര്‍പ്പിക്കാം. അപേക്ഷിക്കുന്ന അംഗത്തിന് വിദ്യാർത്ഥിയുടെ പരീക്ഷ തിയ്യതിക്ക് തൊട്ടു മുമ്പുള്ള മാസത്തിൽ 12മാസത്തെ അംഗത്വകാലം പൂർത്തീകരിക്കേണ്ടതാണ്. പരീക്ഷ തിയ്യതിയിൽ അംഗത്തിന് 24 മാസത്തിൽ കൂടുതൽ അംശാദായ കുടിശ്ശിക ഉണ്ടായിരിക്കാൻ പാടില്ല. ഫോറത്തിന്റെ മാതൃകയും മറ്റു വിവരങ്ങളും കോഴിക്കോട് ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും www.agriworkersfund.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് :0495-2384006

 

 

 

തൊഴിൽ തർക്ക കേസുകൾ വിചാരണ ചെയ്യുന്നു

 

തൊഴിൽ തർക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിംഗിൽ വിളിച്ചുവരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യുന്നു. ജനുവരി 27ന് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ കോഴിക്കോട് ലേബർ കോടതി പ്രിസൈഡിംഗ് ഓഫീസർ വി.എസ് വിദ്യാധരൻ (ജില്ലാ ജഡ്ജ്) കേസുകൾ വിചാരണ ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 0495 2374554.

 

 

 

ദർഘാസുകൾ ക്ഷണിച്ചു

 

ജിഎച്ച്എസ്എസ് നടുവണ്ണൂരിലെ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളിലേക്ക് ആവശ്യമായ ലാബ് ഉപകരണങ്ങൾ നൽകുവാൻ തയ്യാറുളള സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിക്കുന്നു. അടങ്കൽ തുക 2ലക്ഷം രൂപ. ടെണ്ടർ ഫോറം വാങ്ങാൻ വരുന്നവർ ഫോമിന്റെ വിലയുടെ ജിഎസ്ടി തുകയായ 48 രൂപ അടച്ച് ചലാൻ കൗണ്ടർ ഫോയിൽ കൊണ്ടുവരേണ്ടതാണ്. ദർഘാസുകൾ ഉളളടക്കം ചെയ്തിട്ടുളള കവറിനു മുകളിൽ ജിഎച്ച്എസ്എസ് നടുവണ്ണൂർ-ലാബ് ഉപകരണങ്ങൾ നൽകുന്നതിനുളള ദർഘാസ് എന്ന് രേഖപ്പെടുത്തേണ്ടതാണ്. അവസാന തിയ്യതി ജനുവരി 20 ഉച്ചക്ക് ഒരു മണി. കൂടുതൽ വിവരങ്ങൾക്ക് 7025992301.

 

date