Skip to main content

ഭരണഘടന ദിനാചരണ ക്യാമ്പയിന്‍: കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു

ഭരണഘടന ദിനാചരണ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളിമാടുക്കുന്ന് ജെന്‍ഡര്‍ പാര്‍ക്കില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. ലിംഗഭേദവും ഭരണഘടനയും എന്ന വിഷയത്തില്‍ നടന്ന ശില്‍പ്പശാല മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. 

 

ജില്ലാ വികസന കമ്മീഷണര്‍ എം.എസ് മാധവിക്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢി മുഖ്യാതിഥി ആയിരുന്നു.

 

വിവിധ സെഷനുകളിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ ബൈജുനാഥ്, സംസ്ഥാന ശിശു സംരക്ഷണ സമിതി അംഗം അഡ്വ.ബബിത ബാല്‍രാജ്, അസിസ്റ്റന്റ് പ്രൊഫസര്‍ കെ.ജെ ആഗി, ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ ഡോ.എ.കെ ലിന്‍സി, ബച്ച്പന്‍ ബച്ചാവോ ആന്തോളന്‍ സംസ്ഥാന കോഡിനേറ്റര്‍ പ്രസ്‌റീന്‍ കുന്നമ്പള്ളി എന്നിവര്‍ സംസാരിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അഷ്‌റഫ് കാവില്‍ മോഡറേറ്ററായിരുന്നു.

 

ജെൻഡർ പാർക്ക് സി.ഇ.ഒ, സബ് കലക്ടർ വി.ചെൽസാസിനി സ്വാഗതവും ഗവ. ലോ കോളേജ് അസി. പ്രൊഫസർ അഞ്ജലി പി നായർ നന്ദിയും പറഞ്ഞു.

date