Skip to main content

ഇ-ഹെൽത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി എം.എൽ.എ യുടെ 2019-20 വർഷത്തെ ആസ്തി വികസന ഫണ്ട് 65 ലക്ഷം രൂപ ഉപയോഗപ്പെടുത്തി

താലൂക്ക് ആശുപത്രിയിൽ പൂർത്തീകരിച്ച ഈ- ഹെൽത്ത് പദ്ധതി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു.

 

കെൽട്രോൺ ആണ് പദ്ധതി നിർവഹിച്ചത്. 2021 ഫെബ്രുവരി 11 ന് അന്നത്തെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറാണ് പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. പദ്ധതിയുടെ ഭാഗമായ യുഎച്ച്ഐഡി കാർഡ് വിതരണ ഉത്ഘാടനവും എം.എൽ.എ നിർവഹിച്ചു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു.

 

ഇ-ഹെൽത്ത് ജില്ലാ നോഡൽ ഓഫീസർ ഡോ.പ്രമോദ് കുമാർ പദ്ധതി വിശദീകരിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ പ്രജില സി, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജിത്ത് മാസ്റ്റർ, കൗൺസിലർമാരായ എ.അസീസ്, മനോജ് പയറ്റുവളപ്പിൽ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിന് താലൂക്ക് ആശുപത്രി സൂപ്രണ്ട്‌ ഡോ. വിനോദ് വി സ്വാഗതവും ആർ.എം.ഒ ഡോ. മുഹമ്മദ്‌ അഫ്‌സൽ നന്ദിയും പറഞ്ഞു.

 

 

date