Skip to main content

വടകര നഗരസഭ ഭിന്നശേഷി കലോത്സവം

വടകര നഗരസഭയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.പി.ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു.

 

എല്ലാവിധ പരിമിതികളെയും മറികടന്ന് തങ്ങളുടെ കഴിവുകള്‍ക്ക് അതിരുകളില്ലെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു കുട്ടികൾ കാഴ്ചവച്ചത്. പാട്ടായും നൃത്തച്ചുവടുകളായും തങ്ങളുടെ സർഗ വാസനകൾ അവർ കാഴ്ചക്കാർക്ക് മുൻപിലെത്തിച്ചു. 

 

വടകര ടൗൺഹാളിൽ നടന്ന പരിപാടിയിൽ വൈസ് ചെയർപേഴ്സൺ കെ.കെ വനജ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.സജീവ് കുമാർ, പി.വിജയി, എ.പി പ്രജിത, എം.ബിജു, സിന്ധു പ്രേമൻ മണലിൽ മോഹനൻ എന്നിവർ സംസാരിച്ചു.

 

 

date