Skip to main content

റാബിസ് ഫ്രീ പേരാമ്പ്ര പദ്ധതിക്ക് തുടക്കമായി

റാബിസ് ഫ്രീ പേരാമ്പ്ര പദ്ധതിക്ക് പേരാമ്പ്ര പഞ്ചായത്തിൽ തുടക്കമായി. ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു. തെരുവുനായകൾക്ക് പ്രതിരോധ വാക്സിനേഷൻ നൽകി പഞ്ചായത്തിനെ പേ വിഷബാധമുക്തമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

 

വെറ്റിനറി ഡോ. വിജിതയുടെ നേതൃത്വത്തിൽ മൂന്ന് പേരടങ്ങുന്ന സംഘമാണ് വാക്നിസിനേഷൻ നടത്തുക. ഇതിനായി പട്ടി പിടുത്ത വിദ​ഗ്ദരെയും നിയോ​ഗിച്ചു. പഞ്ചായത്തിലെ തെരുവുനായകൾ കൂടുതലായുള്ള 40 ഹോട്ട്സ്പോട്ടുകളാണ് റിപ്പോർട്ട് ചെയ്തത്. ഹോട്ട്സ്പോർട്ടുകൾ പരിശീലനം ലഭിച്ച പട്ടിപിടുത്തക്കാർക്കൊപ്പം സന്ദർശിച്ച് സ്പോർട്ട് വാക്സിനേഷൻ നൽകുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. ആദ്യ ദിനത്തിൽ നൂറോളം നായ്ക്കൾക്ക് പ്രതിരോധ വാക്സിൻ നൽകി. 

 

പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷത വ​ഹിച്ചു. വെെസ് പ്രസിഡന്റ് കെ.എം റീന, ആരോ​ഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി പൊൻപറ, പഞ്ചായത്തം​ഗങ്ങളായ കെ.കെ പ്രമേൻ, പി.എം സത്യൻ, യു.സി ഹനീസ, അർജുൻ കറ്റയാട്ട്, സെക്രട്ടറി എൽ.എൻ ഷിജു, അഡീഷണൽ ഡയറക്ടർ ഡോ.രവി, ഒ.പി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് ഡോ.വിജിത, ലെെഫ് സ്റ്റോക്ക് ഇൻസ്പെക്ടർ ദീപ എന്നിവർ നേതൃത്വം നൽകി.

 

date