Skip to main content

സംസ്ഥാന ക്ഷീര സംഗമം "പടവ് 2022-23" ലോഗോ ക്ഷണിക്കുന്നു

 

 ഫെബ്രുവരി രണ്ടാം വാരം തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന ക്ഷീര സംഗമം പടവ് 2022-23 ന് (പ്രാക്ടിക്കൽ അഗ്രോ ഡയറി ആക്ടിവിറ്റീസ് ത്രൂ വാല്യൂ അഡിഷണൽ ആൻഡ് കോഓപ്പറേറ്റീവ് യൂണിഫിക്കേഷൻ) അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു.

പടവ് - പ്രാക്ടിക്കൽ അഗ്രോ ഡയറി ആക്ടിവിറ്റീസ് ത്രൂ വാല്യൂ അഡിഷണൽ ആൻഡ് കോഓപ്പറേറ്റീവ് യൂണിഫിക്കേഷൻ എന്ന വാക്ക്‌  ഉൾക്കൊള്ളിക്കണം. ക്ഷീര മേഖല, മൂല്യവര്‍ദ്ധനവ്‌, സഹകരണതത്ത്വങ്ങള്‍ എന്നിവയിൽ അധിഷ്ഠിതമായി വേണം ലോഗോ തയ്യാറാകേണ്ടത്. മുൻപ് പ്രസിദ്ധീകരിച്ചവയോ മത്സരത്തിന് അയച്ചവയോ ആയിരിക്കരുത്. ഒരാൾ ഒരു എൻട്രി മാത്രമേ അയയ്ക്കാവൂ. എഡിറ്റ് ചെയ്യുവാൻ കഴിയുന്ന ഫോർമാറ്റിൽ വേണം അയയ്ക്കേണ്ടത്. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ക്ഷീര സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച് പുരസ്‌കാരം നല്‍കുന്നതാണ്.

എൻട്രികൾ ജനുവരി 21 വൈകുന്നേരം 5 മണിക്ക് മുന്‍പായി logo4sks@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ലഭിക്കണം.

date