Skip to main content

ക്ഷീര കുതിപ്പിന് ജില്ലയും:  ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി 2 ഗ്രാമപഞ്ചായത്തുകൾ

 

പാലാഴിയാകാനൊരുങ്ങി ജില്ലയിലെ രണ്ട് ഗ്രാമപഞ്ചായത്തുകൾ. ക്ഷീര വിപ്ലവ  കുതിപ്പിന് സർക്കാരൊരുക്കുന്ന മാതൃകാ ക്ഷീരഗ്രാമം പദ്ധതിയിലേയ്ക്ക് ജില്ലയിൽ നിന്ന മാടക്കത്തറ, താന്ന്യം ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുത്തു. 

പാല്‍ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ്  ക്ഷീരഗ്രാമം. ഒരു ഗ്രാമപഞ്ചായത്തിൽ പദ്ധതി നടപ്പിലാക്കുന്നതിന് 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.  രണ്ട് പശുക്കൾ അടങ്ങുന്ന 32 യൂണിറ്റുകൾ. ഓരോ യൂണിറ്റിനും 46,500 രൂപ ധനസഹായം നൽകും. അഞ്ച് പശുക്കൾ അടങ്ങുന്ന നാല് യൂണിറ്റുകൾക്ക് 1,32000 രൂപ ധനസഹായം നൽകും. ഡയറിഫാമിന്റെ  ആധുനികവത്ക്കരണത്തിനും യന്ത്രവത്ക്കരണത്തിനുമായി 51 പേർക്ക് 50,000 രൂപ നൽക്കും. 11 പേർക്ക് കറവയന്ത്രം യൂണിറ്റിന്  30000 രൂപ നൽകും. ക്ഷീരഗ്രാമമായി തെരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന സംഘങ്ങളിൽ പാൽ അളക്കുന്ന 420 പേർക്ക് മിനറൽ മിക്സ്ചർ നൽകുന്നതിന് 56, 700 രൂപയും നൽകും.

സംസ്ഥാനത്ത് ക്ഷീരഗ്രാമം പദ്ധതിക്കായി 20 ഗ്രാമപഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതി നടപ്പിലാകുന്നതോടെ  പാൽ ഉൽപ്പാദന വർധനവിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി ശുദ്ധമായ പാൽ ഗുണഭോക്താക്കൾക്ക് നൽകുന്നതിനും സാധിക്കും. പദ്ധതി വഴി ക്ഷീരകർഷകർക്ക് കൈത്താങ്ങ് ഒരുക്കാനാകുമെന്ന് ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ  സിനില ഉണ്ണികൃഷ്ണൻ പറഞ്ഞു.

date