Skip to main content

മെഡിക്കൽ കോളേജിൽ പാലിയേറ്റീവ് ഒപി ഉടൻ

 

തൃശ്ശൂർ മെഡിക്കൽ കോളേജിൽ പാലിയേറ്റീവ് ഒപി ഉടൻ ആരംഭിക്കും. വേദനരഹിത ആശുപത്രി ആശയം രൂപംകൊണ്ടു മാസങ്ങൾക്കുള്ളിൽ തന്നെ പാലിയേറ്റീവ് പ്രവർത്തനങ്ങൾ വ്യാപിക്കാനായത്തിന്റെ സന്തോഷത്തിലാണ് മെഡിക്കൽ കോളേജ് അധികൃതർ. പാലിയേറ്റീവ് കെയർ നോഡൽ ഓഫീസർ ഡോ: അജയൻ പി വി, വേദനരഹിത ആശുപത്രി നോഡൽ ഓഫീസർ ഡോ ബാബുരാജ് സി എന്നിവരുടെ നേതൃത്വത്തിലാണ് പാലിയേറ്റീവ് ഒ പി ആരംഭിക്കുക. ജില്ലക്കകത്തും പുറത്തുമുള്ള രോഗികൾക്ക് സഹായമെത്തിക്കാനാകും വിധമാണ് രൂപകല്പന. ഒപിയിൽ ഡോക്ടർമാർക്ക് പുറമെ കൗണ്സിലർ, സൈക്കോളജിസ്റ്, ഫാർമസി, എന്നിവ കൂടി ആദ്യഘട്ടത്തിൽ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടം ഫെബ്രുവരി ഒന്നിന്ന് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി 15ന് പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബന്ധിച്ചാണ് തീരുമാനം.

date