Skip to main content

ചെങ്ങന്നൂർ ഐ.ടി.ഐയിൽ പ്ലേസ്മെന്റ് ഓഫീസറെ നിയമിക്കുന്നു

 

ആലപ്പുഴ: ചെങ്ങന്നൂർ ഗവ.ഐ.ടി.ഐ.യിൽ കരാർ അടിസ്ഥാനത്തിൽ പ്ലേസ്മെന്റ് ഓഫീസറെ നിയമി ക്കുന്നതിന് അഭിമുഖം/ പരീക്ഷ  ജനുവരി 27 ന് രാവിലെ 11 ന് നടത്തും.  ബി.ഇ./ബി.ടെക്ക് ബിരുദവും എച്ച് ആർ മാർക്കറ്റിംഗിൽ എം ബി എ യും ആണ് അടിസ്ഥാനയോഗ്യത. ഇംഗ്ലീഷിൽ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യവും പ്ലേസ്മെന്റ് എച്ച്.ആർ മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും വേണം. പ്രായ പരിധി : 35 വയസ്സ്. വേതനം 20000/- രൂപം ഇൻസെന്റീവ്. താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 10 മണിക്ക് (പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0479 2452210/2953150

date