Skip to main content

കൃഷിശ്രീ കേന്ദ്രത്തിലേക്ക് നിയമിക്കുന്നു 

 

കൃഷിവകുപ്പ് പുഴയ്ക്കല്‍ ബ്ലോക്കിന് അനുവദിച്ച കോലഴി പഞ്ചായത്തില്‍ നടപ്പിലാക്കുന്ന കൃഷിശ്രീ കേന്ദ്രത്തിലേക്ക് ഒരു ഫെസിലിറ്റേറ്ററെയും 35 സര്‍വീസ് പ്രൊവൈഡര്‍മാരെയും താല്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 

റിട്ട.കൃഷി ഓഫീസര്‍, അല്ലെങ്കില്‍ ബി ടെക് (അഗ്രി )/ബി എസ് സി (അഗ്രി )/വി എച്ച് എസ് സി അഗ്രിയും 5 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ 3 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം എന്നിവയാണ് ഫെസിലിറ്റേറ്റര്‍ക്ക് ആവശ്യമായ യോഗ്യത. അപേക്ഷകര്‍ കൃഷിശ്രീ സെന്റര്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ജില്ലയിലെ സ്ഥിരതാമസക്കാരാകണം. 

ഐടിസി /ഐടിഐ അല്ലെങ്കില്‍ വിഎച്എസ് സി /എസ് എസ് എല്‍ സി എന്നിവയാണ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് ആവശ്യമായ യോഗ്യത. അപേക്ഷകര്‍ 50 വയസിനു താഴെ പ്രായമുള്ളവരും നിലവില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും കൃഷിശ്രീ സെന്റര്‍ പ്രവര്‍ത്തിക്കുന്ന പുഴയ്ക്കല്‍ ബ്ലോക്ക് പരിധിക്കുള്ളിലെ സ്ഥിരതാമസക്കാരുമാകണം. 

വിദ്യാഭ്യാസ യോഗ്യത, വയസ്്, സ്ഥിര താമസം എന്നിവ തെളിയിക്കുന്ന രേഖകളുടെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള അപേക്ഷകള്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, പുഴയ്ക്കല്‍ ബ്ലോക്ക്, പുതൂര്‍ക്കര, അയ്യന്തോള്‍, പി ഓ 680003 എന്ന വിലാസത്തില്‍ ജനുവരി 25 നുള്ളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പുഴയ്ക്കല്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2360722, 9447379039

date