Skip to main content

അംബേദ്കർ ഗ്രാമവികസനം - കുമരനെല്ലൂരിൽ പദ്ധതി അസൂത്രണ സമിതി യോഗം ചേർന്നു

 

പട്ടികജാതി വികസന വകുപ്പിൻ്റെ അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപ അനുവദിച്ച കുമരനെല്ലൂർ ഐ എച്ച് ഡി പി കോളനിയിൽ പദ്ധതി ആസൂത്രണത്തിനായി ഗുണഭോക്താക്കളുടെ യോഗം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു. പദ്ധതി നടത്തിപ്പിനായി മോണിറ്ററിങ് സമിതി രൂപീകരിച്ചു. 

സേവ്യർ ചിറ്റിലപ്പിളളി എം എൽ എ ചെയർമാനായും  ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ശ്രീജ സി വി കൺവീനറായുമാണ് മോണിറ്ററിങ് സമിതി രൂപീകരിച്ചത്. മോണിറ്ററിങ് സമിതിയിലെ ഗുണഭോക്താക്കളുടെ പ്രതിനിധികളായി ഇ കെ ശിവൻ, കാർത്യായനി മുത്തു തുടങ്ങിയവരെ തെരഞ്ഞെടുത്തു. യോഗത്തിൽ ഉയർന്നു വന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് മുൻഗണന നിശ്ചയിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി അംഗീകാരം നേടുകയും, സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.

വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എ എം ജമീലാബി ടീച്ചർ, നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ കെ പ്രമോദ് കുമാർ, പദ്ധതി നിർവ്വഹണ ചുതലയുള്ള സംസ്ഥാന നിർമ്മിതി കേന്ദ്രം സൈറ്റ് എഞ്ചിനീയർ സുജിത്ത് പി സോമൻ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ശ്രീജ സി വി പദ്ധതി നിർവ്വഹണത്തിൻ്റെ മാർഗ നിർദ്ദേശങ്ങൾ വിശദീകരിച്ചു. നഗരസഭ കൗൺസിലർ എ ഡി അജി സ്വാഗതവും പട്ടികജാതി പ്രമോട്ടർ അരുൺ കെ സി നന്ദിയും പറഞ്ഞു. ഗുണഭോക്താക്കളുടെ ചർച്ചകൾക്ക് ശേഷം ഉയർന്നു വന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് 3 ആഴ്ചക്കുള്ളിൽ എസ്റ്റിമേറ്റ് തയ്യാറാക്കുവാൻ സംസ്ഥാന നിർമ്മിതി കേന്ദ്രത്തെ ചുമതലപ്പെടുത്തി.

date