Skip to main content

സാന്ത്വന പരിചരണ ദിനം: സ്നേഹ സന്ദേശ യാത്ര നടത്തി

 

വല്ലച്ചിറ ഗ്രാമപഞ്ചായത്ത് - കുടുംബാരോഗ്യ കേന്ദ്രം സാന്ത്വന പരിചരണ ഗുണഭോക്താക്കൾക്കായി പീച്ചി ഇറിഗേഷൻ ഡാമിലേയ്ക്ക് സ്നേഹ സന്ദേശ യാത്ര നടത്തി.  ഗ്രാമപഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രം 2022-23 പദ്ധതി വിഹിതത്തിൽ ഉൾപ്പെട്ട - സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായാണ് സാന്ത്വന പരിചരണ ദിനം ആചരിച്ചത്. സാന്ത്വന പരിചരണ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട 29 പേർക്കായാണ് സ്നേഹ സന്ദേശ യാത്ര നടത്തിയത്. 

വാർഡ് ജനപ്രതിനിധികൾ, ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, സാന്ത്വന പരിചരണ നഴ്സ് എന്നിവരടങ്ങുന്നവരാണ് പീച്ചി ജലസേചന ഡാം സന്ദർശിച്ചത്.  കെ കെ രാമചന്ദ്രൻ എം എൽ എ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ മനോജ്, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  സന്ധ്യ കുട്ടൻ, ബ്ലോക്ക് മെമ്പർ എൻടി സജീവൻ, വാർഡ് മെമ്പർമാരായ  പ്രിയചന്ദ്രൻ, ടിബി സുബ്രഹ്മണ്യൻ, മെഡിക്കൽ ഓഫീസർ ഡോ ടിവി സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.

date