Skip to main content

ധനസഹായവുമായി സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ 

 

സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ - കേരള മുഖാന്തിരം സംസ്ഥാനത്ത് നടപ്പിലാക്കുന്ന മിഷൻ ഫോർ ഇന്റെഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോർട്ടിക്കൾച്ചർ എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയിലൂടെ സംയോജിത വിളവെടുപ്പാനന്തര പരിപാലനത്തിന്  ധനസഹായം നൽകുന്നു.സംരംഭക പ്രേരിതമായ പ്രോജക്ടുകൾ വായ്പാബന്ധിതമായാണ് നടപ്പിലാക്കുന്നത്. വ്യക്തികൾ, കർഷക കുട്ടായ്മകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, രജിസ്റ്റേർഡ് സൊസൈറ്റികൾ, സഹകരണ സംഘങ്ങൾ, പഞ്ചായത്തുകൾ, ട്രസ്റ്റുകൾ, വനിതാ കർഷക സംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ (25 അംഗങ്ങളുള്ള ) തുടങ്ങിയവർക്കാണ്  സഹായത്തിന് അർഹത.  വയനാട്, ഇടുക്കി  മലയോര പ്രദേശങ്ങൾക്ക് 15 ശതമാനം അധിക ധനസഹായവും അനുവദിക്കും.

പായ്ക്ക്ഹൗസുകൾ സ്ഥാപിക്കുന്നതിന്  2 ലക്ഷം രൂപയും, കൺവെയർ ബെൽറ്റ്, തരംതിരിക്കൽ, ഗ്രേഡിംഗ്, കഴുകൽ, ഉണക്കൽ എന്നീ സംവിധാനങ്ങളോടുകൂടിയ സംയോജിത പായ്ക്ക് ഹൗസ് യൂണിറ്റുകൾക്ക്  സമതല പ്രദേശങ്ങളിൽ 17.5 ലക്ഷം രൂപയും, മലയോര പ്രദേശങ്ങളിൽ 25 ലക്ഷം രൂപയും ലഭിക്കും. പ്രീ - കൂളിംഗ് യൂണിറ്റുകൾക്ക്  സമതല പ്രദേശങ്ങളിൽ 8.75 ലക്ഷം രൂപയും, മലയോര പ്രദേശങ്ങളിൽ 12.5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.

ശീതീകരണ മുറികൾക്ക്  യൂണിറ്റൊന്നിന് സമതല പ്രദേശങ്ങളിൽ 5.25 ലക്ഷം രൂപയും, പരമാവധി 5000 മെട്രിക് എന്ന പരിധിക്ക് വിധേയമായി കോൾഡ് സ്റ്റോറേജുകൾ (ടൈപ്പ് 1) സമതല പ്രദേശങ്ങളിൽ (മെട്രിക് ടൺ) 2800 രൂപയും,  മലയോര പ്രദേശങ്ങളിൽ (മെട്രിക് ടൺ)4000 രൂപയും കോൾഡ് സ്റ്റോറേജുകൾ (ടൈപ് 2) സമതല പ്രദേശങ്ങളിൽ 3500 രൂപയും  മലയോര പ്രദേശങ്ങളിൽ 5000 രൂപയുമാണ് ധനസഹായം നൽകുന്നത്.

റിഫർ വാനുകൾക്കായി സമതല പ്രദേശങ്ങളിൽ യൂണിറ്റൊന്നിന് 9.1 ലക്ഷം രൂപയും മലയോര പ്രദേശങ്ങളിൽ 13 ലക്ഷം രൂപയും, റൈപനിംഗ് ചേമ്പറിന് സമതല പ്രദേശങ്ങളിൽ 35000 രൂപയും  മലയോരപ്രദേശങ്ങളിൽ 50,000 രൂപയും ലഭിക്കും.  പ്രൈമറി, മൊബൈൽ, മിനിമൽ പ്രോസസ്സിംഗ് യൂണിറ്റുകൾക്ക് സമതല പ്രദേശങ്ങളിൽ യൂണിറ്റൊന്നിന് 10 ലക്ഷം രൂപയും മലയോരപ്രദേശങ്ങളിൽ 13.75 ലക്ഷം രൂപയും പുതിയ പ്രിസർവേഷൻ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് യൂണിറ്റൊന്നിന് 1 ലക്ഷം രൂപയും നിലവിലുള്ള പ്രിസർവേഷൻ യൂണിറ്റുകൾക്ക് യൂണിറ്റൊന്നിന് 50,000 രൂപയും  ധനസഹായം നൽകും.

ഹോർട്ടിക്കൾച്ചർ മേഖലയിലെ വിപണികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി  സമതല പ്രദേശങ്ങളിൽ 5.25 ലക്ഷം രൂപയും  മലയോര പ്രദേശങ്ങളിൽ 7.5 ലക്ഷം രൂപയും , പഴം പച്ചക്കറി ഉന്ത് വണ്ടികൾക്ക് 15000  രൂപയും , ശേഖരണം, തരംതിരിക്കൽ, ഗ്രേഡിംഗ്, പായ്ക്കിംഗ് എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യ വികസനം ഒരുക്കുന്നതിനുള്ള യൂണിറ്റുകൾക്ക് സമതല പ്രദേശങ്ങളിൽ 6 ലക്ഷം രൂപയും മലയോര പ്രദേശങ്ങളിൽ 8.25 ലക്ഷം രൂപയുമാണ്  ധനസഹായം.

ഒരു ഹെക്ടർ വരെ വിസ്തൃതിയുള്ള നഴ്സറികൾ സ്ഥാപിക്കുന്നതിന് 7.5 ലക്ഷം രൂപയും  കൂൺ കൃഷിക്ക് 8 ലക്ഷം രൂപയും കൂൺ വിത്തുത്പാദനത്തിന് 6 ലക്ഷം രൂപയും ധനസഹായം നൽകുന്നുണ്ട്.  കൂടാതെ  ജില്ലയിൽ പ്രൈമറി അഗ്രികൾച്ചർ ക്രെഡിറ്റ് സൊസൈറ്റികൾക്ക് പച്ചക്കറി പ്രാദേശിക വിപണികൾ നടത്തുന്നതിന് 75 ശതമാനം നിരക്കിൽ 1.5 ലക്ഷം വരെ ധനസഹായം നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഹോർട്ടികൾച്ചർ മിഷന്റെ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9383473443, വെബ്സൈറ്റ്: www.shm.kerala.gov.in

date