Skip to main content

ദേശീയ ബാലിക ദിനാചരണം:  ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

പത്തനംതിട്ട ജില്ലാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ബാലിക ദിനാചരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി കോഴഞ്ചേരി സെന്റ്‌മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു.

 

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷനായിരുന്നു. സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുജു ആനി തോമസ് ബാലിക ദിനാശംസകള്‍ നല്‍കി. വ്യക്തിത്വ വികസനം എന്ന വിഷയത്തെ ആസ്പദമാക്കി കാവല്‍ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ജിനു ക്ലാസ് നയിച്ചു. കുട്ടികള്‍ക്കായി കേരള ഫോക്ലോര്‍ അക്കാദമി അംഗം അഡ്വ. പ്രദീപ് പാണ്ടനാട് നാടന്‍പാട്ട് അവതരിപ്പിച്ചു.
ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു. അബ്ദുല്‍ ബാരി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നീത ദാസ്, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ. നിസ, പ്രോഗ്രാം ഓഫീസര്‍ നിഷ ആര്‍. നായര്‍, മദര്‍ പിടിഎ പ്രസിഡന്റ് ജൂലി ഷാജന്‍ എന്നിവര്‍ സംസാരിച്ചു.

date