Skip to main content

ലെയിന്‍ ട്രാഫിക് ബോധവല്‍ക്കരണവും പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്

 

റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ലെയിന്‍ ട്രാഫിക് ബോധവല്‍ക്കരണവുമായി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. ഇടതു ഭാഗം ചേര്‍ന്ന് ഓടിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നതിനും ഗുരുതര നിയമ ലംഘനങ്ങള്‍ക്ക് കേസെടുക്കാനും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ വാഹന പരിശോധനയും ബോധവല്‍ക്കരണവും ആരംഭിച്ചത്. ഭാരവാഹനങ്ങള്‍ നാലുവരിപ്പാതകളില്‍ വലതുവശം ചേര്‍ന്ന് ഓടിക്കുന്നത് നിത്യ സംഭവമാണ്. കൂടാതെ ഇടതുവശത്തു കൂടി ഓവര്‍ടേക്ക് ചെയ്യുന്നതും വന്‍ അപകട സാധ്യതയാണ് നിലനില്‍ക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ജില്ലയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ലെയിന്‍ ട്രാഫിക് ബോധവല്‍ക്കരണത്തിന്റെ ആവശ്യകത ഉള്‍ക്കൊള്ളിച്ചുള്ള ലഘു ലേഖകളുമായി രംഗത്തിറങ്ങിയത്.
 എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ . ഒ പ്രമോദ് കുമാര്‍, എം.വി.ഐമാരായ കെ.നിസാര്‍, കെ.എം അസൈനാര്‍, എ.എം.വി.ഐ ഷൂജ മാട്ടട എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്തിയത്.

date