Skip to main content

ഫലവൃക്ഷ തൈ വിതരണം ചെയ്തു

ആലംകോട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2022-23 പദ്ധതി പ്രകാരം ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു. ഞങ്ങളും കൃഷിയിലേക്ക്' എന്ന കൃഷിവകുപ്പിന്റെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഫല വ്യക്ഷതൈ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഷഹീര്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. ഷരീഫ്, സി.കെ. പ്രകാശന്‍,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശശി,മൈമൂന ഫാറൂക്ക്,കൃഷി ഓഫീസര്‍ ടി.എം സുരേഷ്, കൃഷി ഉദ്യോഗസ്ഥര്‍,കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കടുത്തു.
 

date