Skip to main content

ഒറ്റത്തവണ ധനസഹായത്തിന് അപേക്ഷിക്കാം

അസംഘടിത മേഖലയിലെ മറ്റൊരു ക്ഷേമനിധിയിലും അംഗങ്ങളല്ലാത്ത ദിവസവേതനക്കാരായ തൊഴിലാളികളില്‍, ജോലിക്കിടയിലുണ്ടായ സ്ഥിരവും പൂര്‍ണ്ണവുമായ അംഗവൈകല്യം, പക്ഷാഘാതം, കാന്‍സര്‍, ട്യൂമര്‍, ക്ഷയം, ഹൃദയസംബന്ധമായോ  വൃക്കസംബന്ധമായോ ഉള്ള രോഗങ്ങള്‍ എന്നിവയാല്‍ ദുരിതമനുഭവിയ്ക്കുന്നവര്‍ക്ക് ഒറ്റത്തവണ ധനസഹായത്തിന് അപേക്ഷിക്കാം.. അര്‍ഹരായിട്ടുള്ള തൊഴിലാളികള്‍ ഫോറം-1 ല്‍ ഉള്ള അപേക്ഷ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ആധാറിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ജനുവരി 20 ന് മുമ്പായി അടുത്തുള്ള അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ നല്‍കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. മുമ്പ് അപേക്ഷ നല്‍കിയിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  0483-2734814.

date