Skip to main content

ഹരിത വീഥി പദ്ധതി: യോഗം ചേര്‍ന്നു

ഹരിത വീഥി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വണ്ടൂരില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും വ്യാപാരി, തൊഴിലാളി, സന്നദ്ധ, രാഷ്ട്രീയ  സംഘടനാ പ്രതിനിധികളുടെയും യോഗം ചേര്‍ന്നു. എ.പി അനില്‍കുമാര്‍ എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എ മുബാറക് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഇ.സിതാര, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.കെ സാജിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജല്‍ എടപറ്റ, ജില്ല പഞ്ചായത്തംഗം കെ.ടി അജ്മല്‍, ജെ.പി.സി പി ജി വിജയകുമാര്‍, എ.ഡി.സി ജനറല്‍ ബൈജു, ശുചിത്വ മിഷന്‍ എ.ഡി.സി ഹൈദ്രോസ് പോട്ടെങ്ങല്‍, രാകേഷ് ഇ.ടി, ബി.ഡി.ഒ വി ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. വണ്ടൂര്‍ പട്ടണത്തെ മോടിപിടിപ്പിക്കുന്നതിനും ശുചിത്വ നഗരമാക്കി മാറ്റുന്നതിനുമായി  വണ്ടൂര്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ഹരിതവീഥി.

 

date