Skip to main content

ജൂനിയര്‍ റസിഡന്റ് നിയമനം

 

മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലെ ഒഴിവുള്ള ജൂനിയർ റസിഡന്റ് തസ്തികകളിലേക്ക് എം.ബി.ബി.എസ് ബിരുദധാരികളായ ഉദ്യോഗാർഥികളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രതിമാസം 52000 രൂപയാണ് വേതനം.പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാർഥികൾ അവരുടെ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ ഉള്‍പ്പെടുത്തിയ അപേക്ഷകൾ ജനുവരി 20 ന് വൈകിട്ട് 5 ന് മുമ്പായി hrestgmc@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. അപേക്ഷയിൽ മൊബൈൽ നമ്പറും, ഇ മെയിലും നിർബന്ധമായും ഉണ്ടായിരിക്കണം. അധികയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും, പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.

date