Skip to main content

പാലിയേറ്റീവ് ദിനാചരണ പരിപാടികൾക്ക് തുടക്കം

 

പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായുളള വിവിധ പരിപാടികൾക്ക് പാലിയേറ്റീവ് പ്രതിജ്ഞയോടെ പൊന്നാനി നഗരസഭയിൽ തുടക്കമായി. രണ്ടു ദിവസങ്ങളിലായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ആദ്യ ദിവസമായ ഇന്നലെ (ജനുവരി 15) നഗരസഭയിൽ രജിസ്റ്റർ ചെയ്ത, കിടപ്പിലായ രോഗികളുടെ ഗൃഹ സന്ദർശനം നടന്നു. റേഡിയോ, പുതുവസ്ത്രം എന്നിവയുമായാണ് നഗരസഭാ ജനപ്രതിനിധികൾ, പരിരക്ഷാ പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവരടങ്ങിയ സംഘം സന്ദർശനം നടത്തിയത്. രണ്ടാം ദിനമായ ഇന്ന് പാലിയേറ്റീവ് രോഗികളുടെ ഉല്ലാസ ബോട്ട് യാത്ര നടക്കും.

നഗരസഭയുടെ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായുള്ള  പരിപാടികൾ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷനായി. കൗൺസിലർമാരായ സഹീല നിസാർ, സവാദ് കുണ്ടുങ്ങൽ, പി.കെ

date