Skip to main content

സ്‌കഫോള്‍ഡ്‌ ക്യാമ്പിന് തുടക്കം

 

സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍  നടത്തുന്ന ദ്വിദിന സ്‌കഫോള്‍ഡ് ക്യാമ്പിന് പെരിന്തല്‍മണ്ണ  കെ.പി.എം റസിഡന്‍സിയില്‍ തുടക്കമായി.വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഉപരിപഠന പാതകള്‍ ആസൂത്രണം ചെയ്യാനും കരിയര്‍ തീരുമാനിക്കാനും കഴിയുന്ന രീതിയിലുള്ള സ്‌കഫോള്‍ഡ് നാലാം ഘട്ട പരിശീലനത്തിന്റെ ഉദ്ഘാടനം പെരിന്തല്‍മണ്ണ നഗരസഭ കൗണ്‍സിലര്‍ കെ.അജിത നിര്‍വ്വഹിച്ചു. സ്‌കഫോള്‍ഡ് ചുമതലയുള്ള ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.ഡി.മഹേഷ് അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ ബി.പി.സി  വി.എന്‍  ജയന്‍, സ്‌കഫോള്‍ഡ്‌ സംസ്ഥാന റിസോഴ്‌സ് പേഴ്‌സണ്‍ റിയാസ്‌റൂമി, കെ.അബ്ദുല്‍കരീം എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് പ്ലസ് വണ്ണില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്ന് പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ക ണ്ടെത്തിയ 25 പേരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

date