Skip to main content

ബാല സൗഹൃദ പദ്ധതിക്ക് പൊന്നാനിയിൽ തുടക്കം

കുട്ടികളെ സംരക്ഷിക്കാൻ പൊതു  സമൂഹത്തിനുണ്ടെന്ന് ഉത്തരവാദിത്തമുണ്ടെന്നും അക്കാര്യം നിര്‍വഹിക്കാന്‍ പൊതുസമൂഹം തയ്യാറാകണമെന്നും ഹൈക്കോടതി ജസ്റ്റിസ് ഷാജി പി. ചാലി. പൊന്നാനി മണ്ഡലം ബാലസൗഹൃദ  പദ്ധതിയുടെ ഉദ്ഘാടനം പൊന്നാനി എം.ഇ.എസ് കോളേജിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സ്ഥാപനങ്ങൾപൊതു ഗതാഗതംപൊതുസ്ഥലങ്ങൾ തുടങ്ങി എല്ലാ സ്ഥലങ്ങളിലും ബാല സൗഹൃദമാകണം. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണമാണാവശ്യം. ഓരോ കുട്ടിയും വ്യത്യസ്തനാണ്. അവരിലെ വ്യത്യസ്തതകള്‍ കണ്ടെത്തി പോഷിപ്പിക്കുമ്പോഴാണ് സമൂഹത്തിന് ചലനാത്മകത ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുകകുട്ടികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകബാല സാക്ഷരത ഉറപ്പു വരുത്തുകഎന്നി  ലക്ഷ്യത്തോടെയാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്റെയും  ജില്ലാ വനിതാ ശിശു വികസന വകുപ്പ്,ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും  നേതൃത്വത്തില്‍ ബാലസൗഹൃദ മണ്ഡലം പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മാനേജ് അധ്യക്ഷത വഹിച്ചു. പി നന്ദകുമാര്‍ എം.എല്‍എ മുഖ്യാതിഥിയായി. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറംബാലാവകാശ കമ്മീഷന്‍ അംഗങ്ങളായ ബബിത ബല്‍രാജ്റെനി ആന്റണിപി.പി. ശ്യാമളാ ദേവിസി.വിജയകുമാര്‍, ജലജാ ചന്ദ്രന്‍, എന്‍ സുനന്ദാസി ഡബ്ലു സി ചെയര്‍മാന്‍ എ.സുരേഷ്വനിതാ ശിശു ഓഫീസര്‍ അബ്ദുള്‍ റഷീദ്ഡി.സി.പി.ഒ ഗീതാജ്ഞലി തുടങ്ങിയവര്‍ പങ്കെടുത്തു.

 

date