Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സഹായം : അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കും - ജില്ലാവികസന സമിതി യോഗം

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും സഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് 2022 നവംബർ 15 വരെയുള്ള എല്ലാ അപേക്ഷകളും അടിയന്തരമായി തീർപ്പാക്കുമെന്ന് എ.ഡി.എം സി മുഹമ്മദ് റഫീഖ് ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. ഇതിനായി താലൂക്ക് തഹസിൽദാർമാരെയും മുഴുവൻ വില്ലേജ് ഓഫീസർമാരെയും ഉൾപ്പെടുത്തി പ്രത്യേക അവലോകനയോഗം ചേർന്നതായും അദ്ദേഹം അറിയിച്ചു.

ലൈഫ് പദ്ധതിയിൽ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട പുഴയോര പ്രദേശങ്ങളിലെ താമസക്കാരായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പ്ലാൻ അംഗീകാരം നൽകുന്ന നടപടി വേഗത്തിലാക്കാൻ അഡ്വ.കെ എം സച്ചിൻദേവ് എം.എൽ.എ ഉന്നയിച്ച വിഷയത്തിൽ യോഗം നിർദ്ദേശം നൽകി. 

എടുത്തുവച്ചകല്ല്, കരിങ്കളിമ്മൽ, കുമ്മട്ടിക്കുളം, അമ്പലക്കുന്ന്, ചിപ്പിലിത്തോട് കോളനികളുടെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും കൃത്യമായി പ്രവൃത്തി നടത്താത്ത നിർവഹണ ഏജൻസികളെ മാറ്റണമെന്നും  എം.എൽ.എമാർ യോഗത്തിൽ ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതി വിലയിരുത്തി.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കാനത്തിൽ ജമീല, പിടിഎ റഹീം, ഇ കെ വിജയൻ, ലിന്റോ ജോസഫ്, കെ.എം സച്ചിൻ ദേവ്, ഡി. ഡി. സി എം.എസ് മാധവിക്കുട്ടി, ജില്ലാ പ്ലാനിങ് ഓഫീസർ ടി.ആർ മായ തുടങ്ങിയവർ പങ്കെടുത്തു.

date