Skip to main content

കുടുംബശ്രീ കാന്റീന്‍ തുടങ്ങി

 ജില്ലാ കാന്‍സര്‍ സെന്ററായി പ്രവര്‍ത്തിക്കുന്ന നല്ലൂര്‍നാട് ഗവ.ട്രൈബല്‍ ആശുപത്രിയില്‍ ആരംഭിച്ച കുടുംബശ്രീ കാന്റീന്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വിജോള്‍  അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ പി.കല്യാണി, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ബാലന്‍, എടവക ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് ആയാത്ത്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പ്രിയ വീരേന്ദ്രകുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. ആന്‍സി മേരി ജേക്കബ്, എച്ച്.എം.സി അംഗം മനു കുഴിവേലി തുടങ്ങിയവര്‍ സംസാരിച്ചു.

date