Skip to main content

മദ്യം മയക്കുമരുന്ന് ദൂഷ്യ ഫലങ്ങൾ;  ബാലപാർലമെന്റ് സംഘടിപ്പിച്ചു

 

നാദാപുരം ഗ്രാമപഞ്ചായത്തിലെ ബാലസഭ കുട്ടികൾ ബാലപാർലമെന്റ് നടത്തി. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി നടത്തിയത്.
ഓരോ വാർഡിൽ നിന്നും രണ്ടു കുട്ടികളാണ് ബാലപാർലമെന്റിൽ പങ്കെടുത്തത്. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ, മദ്യം, മയക്കുമരുന്ന് വിപത്ത്,  അഞ്ചാം പനി വാക്സിൻ, പെൺകുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തൽ, നാദാപുരത്തെ വികസന പ്രശ്നങ്ങൾ എന്നിവ ബാലപാർലമെന്റ് ചർച്ച ചെയ്തു.

ബാലപാർലമെന്റ്  വൈസ് പ്രസിഡന്റ് അഖില മാര്യാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് പാർലമെന്റ് നടപടിക്രമങ്ങളും അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ പാർലമെന്റ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളെ കുറിച്ചും ക്ലാസ് എടുത്തു.

കുടുംബശ്രീ ചെയർപേഴ്സൺ പി.പി. റീജ സ്വാഗതവും, സിഡിഎസ് അക്കൗണ്ടന്റ് കെ സിനിഷ നന്ദിയും പറഞ്ഞു. ബാലസഭ ഉപസമിതി കൺവീനർ ജീത്ത സംസാരിച്ചു. ബാലപാർലിമെന്റിൽ സ്പീക്കറായി പത്തൊമ്പതാം വാർഡിലെ എം.എൻ ഫാമിസും പ്രധാനമന്ത്രിയായി പതിനാലാം വാർഡിലെ എം.കെ ഋതുവർണ്ണയും പ്രതിപക്ഷ നേതാവായി ഏഴാം വാർഡിലെ എസ് ദേവനന്ദും  മറ്റു മന്ത്രിമാരായി സി ടി കെ സാന്ദ്ര, അലൻസാഗ്, നാസില ഷെറിൻ, നയന ചന്ദ്രൻ, ആര്യമനോജ് എന്നിവരും പങ്കെടുത്തു.

date