Skip to main content

രാമനാട്ടുകര നഗരസഭയിൽ ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് പദ്ധതിക്ക് തുടക്കമായി 

 

മൃഗസംരക്ഷണ വകുപ്പിന്റെ  ആഭിമുഖ്യത്തിൽ രാമനാട്ടുകര നഗരസഭയിൽ നടപ്പാക്കുന്ന ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ ബുഷറ റഫിഖ് നിർവഹിച്ചു. ചടങ്ങിന് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നദീറ പി ടി അധ്യക്ഷത വഹിച്ചു. വെറ്റിനറി ഡോക്ടർ പ്രിൻസി പദ്ധതിയെക്കുറിച്ച്  വിശദീകരിച്ചു.

ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.എം പുഷ്പ മൃഗസംരക്ഷണ ചെയർപേഴ്സൺ ആയിഷ ജസ്ന കൗൺസിലർമാരായ നിർമൽ, ഹസീന, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കല്ലട മുഹമ്മദലി, മുൻ പഞ്ചായത്ത് പ്രസിഡന്റ്  എൻ സി ഹംസകോയ, ഷഫീഖ് എന്നിവർ ആശംസകൾ അറിയിച്ചു.

date