Skip to main content

കേരള മീഡിയ അക്കാദമിയില്‍ ലക്ചറര്‍ നിയമനം

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സില്‍ ലക്ചറര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും ടി.വി മേഖലയില്‍ കുറഞ്ഞത് അഞ്ചുവര്‍ഷത്തെ എഡിറ്റോറിയല്‍ പ്രവൃത്തിപരിചയവും, അധ്യാപക പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. താല്‍പര്യമുള്ളവര്‍ സെക്രട്ടറി, മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി- 30 എന്ന വിലാസത്തില്‍ ഫെബ്രുവരി 4 നകം അപേക്ഷ സമര്‍പ്പിക്കണം. കവറിനു മുകളില്‍ ടെലിവിഷന്‍ ജേര്‍ണലിസം ലക്ചറര്‍ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് രേഖപെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralamediaacademy.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0484 2422275, 2422068.

 

date