Skip to main content
ഫോട്ടോ: ''ഇമ്മിണി വല്‍തും ഗുണോള്ള കാര്യങ്ങളും'' എന്ന പേരില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ വാഹന പ്രദര്‍ശനം ആലത്തൂര്‍ എത്തിയപ്പോള്‍.

'ഇമ്മിണി വല്‍തും ഗുണോള്ള കാര്യങ്ങളും'': ഡിജിറ്റല്‍ വാഹന പര്യടനത്തിന് ഇന്ന് സമാപനം

 

ഇമ്മിണി വല്‍തും ഗുണോള്ള കാര്യങ്ങളും എന്ന പേരില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ പത്ത് ദിവസങ്ങളിലായി നടക്കുന്ന ഡിജിറ്റല്‍ വാഹന പര്യടനം ഇന്ന് സമാപിക്കും. സര്‍ക്കാരിന്റെ വികസന-ക്ഷേമ-ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച നൂറോളം മൂവിങ് പോസ്റ്റര്‍-വീഡിയോകളാണ് പര്യടനത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ഇന്‍ഷുറന്‍സ്, കെ.എസ്.ഇ.ബി സൗര പദ്ധതി, വിള ഇന്‍ഷുറന്‍സ്, കുഞ്ഞാപ്പ്, ബഡ്‌സ് സ്‌നേഹ ഭവനം, അതിദരിദ്രരെ കണ്ടെത്തല്‍, ടേക്ക് എ ബ്രേക്ക് തുടങ്ങി നിരവധി പദ്ധതികളാണ് പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പൂര്‍ണമായും ജനങ്ങളിലേക്കിറങ്ങി ചെന്ന് സര്‍ക്കാരിന്റെ പദ്ധതികളും പ്രവര്‍ത്തനങ്ങളും അവരിലേക്കെത്തിക്കുവാനും അവരില്‍ അവബോധം സൃഷ്ടിക്കാനും വാഹന പര്യടനത്തിലൂടെ സാധിച്ചു. പഞ്ചായത്ത് അംഗങ്ങള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയും സഹകരണവും വാഹന പ്രദര്‍ശനം വിജയകരമാക്കി. 12 മണ്ഡലങ്ങളിലായി അന്‍പതോളം കേന്ദ്രങ്ങളിലാണ് ഡിജിറ്റല്‍ വാഹനം പര്യടനം നടത്തുന്നത്. ജനുവരി 28 ന് ആലത്തൂരില്‍നിന്നും ആരംഭിച്ച വാഹന പ്രദര്‍ശനം കാവശ്ശേരി, തരൂര്‍, കണ്ണമ്പ്ര എന്നിവിടങ്ങളില്‍ പര്യടനം നടത്തി. രാജേഷ് കലാഭവന്റെയും നവീന്‍ പാലക്കാടിന്റെയും നേതൃത്വത്തിലുള്ള ആര്‍.എന്‍ ആര്‍ട്സ് ഹബ്ബ് കലാസംഘം ശൈശവ വിവാഹം, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്നിവയെ കുറിച്ച് ബോധവത്ക്കരണവും കെ.എസ്.ആര്‍.ടി.സി ഇന്‍ഷുറന്‍സ്, സൗര പദ്ധതി, വിള ഇന്‍ഷുറന്‍സ് പോലുള്ള വിവിധ പദ്ധതികളുടെ അവതരണവും നടത്തി.

ഡിജിറ്റല്‍ വാഹന പ്രദര്‍ശനം ഇന്ന്

കൊടുവായൂര്‍ - രാവിലെ 9.30 ന്
കൊല്ലങ്കോട് - രാവിലെ 11.30 ന്
പോത്തുണ്ടി - ഉച്ചയ്ക്ക് രണ്ടിന്
നെന്മാറ - വൈകിട്ട് 4.30 ന്
വടക്കഞ്ചേരി - വൈകീട്ട് 6.30 ന്

 

date