Skip to main content

ഗ്ലോബൽ എക്സ്പോ: കോളേജ് വിദ്യാർത്ഥികൾക്കായി 'ഹാക്കത്തോൺ'

 

ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജിന്റെ (GEx Kerala 23) ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി 'ഹാക്കത്തോൺ' സംഘടിപ്പിക്കുന്നു. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി 4 മുതൽ 6 വരെ എറണാകുളം മറൈൻ ഡ്രൈവിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. മാലിന്യ പരിപാലന മേഖലയിലെ സമകാലിക പ്രശ്നപരിഹാരത്തിനുള്ള ആശയങ്ങൾ ഉരുത്തിരിയുകയാണ് ഹാക്കത്തോണിലൂടെ ലക്ഷ്യമിടുന്നത്. 

തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങൾ ഫെബ്രുവരി 5ന് ഗ്ലോബൽ എക്സ്പോയിൽ അവതരിപ്പിക്കാൻ അവസരം നൽകും. കൂടുതെ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് ആകർഷകമായ ക്യാഷ് അവാർഡുകളും നൽകും. ആശയങ്ങളിലെ പുതുമയും ആഴവും, ആവിഷ്ക്കരണത്തിലുള്ള അവധാനത, പ്രാവർത്തികമാക്കുന്നതിലുള്ള സാധ്യതകൾ, പ്രായോഗികത, ഭാവിയിലെ സാധ്യതകൾ, വാണിജ്യ മൂല്യം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വിദഗ്ധരുടെ പാനലായിരിക്കും വിധി നിർണ്ണയിക്കുന്നത്. ഹാക്കത്തോണിൽ പങ്കെടുക്കാൻ അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 27. രജിസ്ട്രേഷൻ സൗജന്യം. ഫോൺ: 0471-2312730, 2319831, വെബ്സൈറ്റ് www.suchitwamission.org .

date