Skip to main content

സാക്ഷരതമിഷന്‍: തുല്യത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

 

സംസ്ഥാന സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പ്  സംസ്ഥാന സാക്ഷരതമിഷന്‍ മുഖേന നടത്തുന്ന വിവിധ തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.  ഹയര്‍സെക്കന്‍ഡറി-പത്ത്-ഏഴ്-നാലാംതരം തുല്യതാ കോഴ്സുകളിലേക്കാണ് ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ ആരംഭിക്കുന്നത്. പത്താംതരം തുല്യതക്ക് 1950 രൂപയും ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ കോഴ്സിന് 2600 രൂപയുമാണ് കോഴ്സ് ഫീസുകള്‍. ഏഴ്-നാലാം തരം തുല്യതാ കോഴ്സിന് ഫീസ് അടക്കേണ്ടതില്ല. താത്പര്യമുള്ളവര്‍ എസ്.ബി.ഐ ബാങ്ക് മുഖേന ഫീസ് അടക്കണം. ഏഴാം ക്ലാസ്സ് വിജയിച്ച് 17 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് പത്താംതരം കോഴ്സിലേക്ക് രജിസ്റ്റര്‍ ചെയ്യാം. ഉയര്‍ന്ന പ്രായപരിധിയില്ല. പത്താംതരം വിജയിച്ച് 22 വയസ്സ് പൂര്‍ത്തിയായ റെഗുലര്‍ പഠിതാക്കള്‍ക്കും 18 വയസ്സ് പൂര്‍ത്തിയായ പത്താംതരം തുല്യതാ വിജയിച്ചവര്‍ക്കും ഹയര്‍സെക്കന്‍ഡറി കോഴ്സിലേക്ക് അപേക്ഷിക്കാം. പട്ടികജാതി-പട്ടികവര്‍ഗ്ഗ-ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് പത്താംതരത്തിലേക്ക് 100 രൂപയും ഹയര്‍സെക്കന്‍ഡറി തലത്തിലേക്ക് 300 രൂപയുമാണ് രജിസ്ട്രഷന്‍ ഫീസ്.  ഭിന്നശേഷി പഠിതാക്കള്‍ക്ക് ഫീസ് ഇളവ് ലഭിക്കും. നാലാംതരം സ്‌കൂള്‍ വിദ്യഭ്യാസവും തുല്യതാ കോഴ്സ്  വിജയിച്ചവര്‍ക്കും ഏഴാംതരം തുല്യതക്ക് രജിസ്റ്റര്‍ ചെയ്യാം. സാക്ഷരത നേടി നാലാംതരം പൂര്‍ത്തിയാക്കാത്ത് 15 വയസ്സിന് മുകളിലുളളവര്‍ക്ക് നാലാംതരം തുല്യതാ കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം. പത്ത്, ഹയര്‍സെക്കന്‍ഡറി തുല്യതക്ക് രജിസ്റ്റര്‍ ചെയ്യുന്ന ട്രാന്‍സ്ജെന്‍ഡര്‍ പഠിതാക്കള്‍ക്ക് സാമുഹ്യനീതി വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് ലഭ്യമാണ്. രജിസ്ട്രഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ഗ്രാമപഞ്ചായത്ത്, നഗരസഭാ, ബ്ലാക്ക് പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതമിഷന്‍ തുടര്‍വിദ്യാ കേന്ദ്രങ്ങള്‍, വികസന വിദ്യാ കേന്ദ്രം പ്രേരക്മാരില്‍ നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.kslma.com ലും ജില്ലാപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന  ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസുമായും ബന്ധപ്പെടാമെന്ന് സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ മനോജ് സെബാസ്റ്റ്യന്‍ അറിയിച്ചു. ഫോണ്‍- 04912505179

date