Skip to main content

സീനിയര്‍ അക്കൗണ്ടന്റ് നിയമനം

 

ജില്ലാ  ദാരിദ്ര്യ ലഘൂകരണ ഓഫീസില്‍ പി.എം.ജി.എസ്.വൈ പദ്ധതിയിലെ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസ് ആവശ്യങ്ങള്‍ക്കായി സീനിയര്‍ അക്കൗണ്ടന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 65 വയസ്സിന് താഴെ പ്രായമായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ നിന്നും സീനിയര്‍ ഓഡിറ്റര്‍/അക്കൗണ്ടന്റായോ, പി.ഡബ്ല്യു.ഡി/ഇറിഗേഷന്‍ ഓഫീസില്‍ നിന്നും കുറഞ്ഞത് ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി 20 നകം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.എം.ജി.എസ്.വൈ, പി.ഐ.യു, പി.എ.യു ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491-2505448

date