Skip to main content

സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് പരിശീലനത്തിന് അപേക്ഷിക്കാം

 

ജില്ലാ പഞ്ചായത്ത്  2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അഭ്യസ്തവിദ്യരായ പട്ടികജാതി വിഭാഗക്കാരായ യുവതി-യുവാക്കള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 21 നും 35 ഇടയില്‍ പ്രായമുള്ള ബി.എസ്.സി നഴ്സിങ്/ജനറല്‍ നഴ്സിങ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലന കാലയളവില്‍ ബി.എസ്.സി നഴ്സിങ് വിഭാഗകാര്‍ക്ക് 10,000 രൂപയും ജനറല്‍ നഴ്സിങ് വിഭാഗകാര്‍ക്ക് 8000 രൂപ വീതം സ്റ്റൈപ്പന്റ് ലഭിക്കും. താത്പര്യമുള്ളവര്‍ ജാതി-വരുമാനം-റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് -ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി ഫെബ്രുവരി എട്ടിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. പഞ്ചായത്തുകളില്‍ സ്ഥിര താമസമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലും ജില്ലാ പട്ടികജാതി ഓഫീസിലും ലഭിക്കും. ഫോണ്‍ -04912505005

date