Skip to main content

മാതൃകാ ഗ്രാമപഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു

 

കോട്ടയം:  ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന  മാതൃകാ ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ഉദ്ഘാടനം സി. കെ ആശ എം.എല്‍.എ നിര്‍വഹിച്ചു.  ഉദയനാപുരം ഗ്രാമപഞ്ചായത്താണ് മാതൃകാ ഗ്രാമപഞ്ചായത്ത് പദ്ധതിയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. അഞ്ച് ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. തിരഞ്ഞെടുത്ത 14 സ്‌കൂള്‍ കുട്ടികള്‍ക്ക് കറവയുള്ള ആട്, പഞ്ചായത്തിലെ 17 ബി പി എല്‍ വനിതാ ഗുണഭോക്തക്കള്‍ക്ക് എരുമ കിടാവ്, തീറ്റ എന്നിവ നല്‍കുന്നതാണ് പദ്ധതി.

പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി  സ്വാഗതം ആശംസിച്ചു. ചീഫ് വെറ്ററിനറി ഓഫീസര്‍ഡോ. മനോജ് കുമാർ പദ്ധതി വിശദീകരണവും നടത്തി .സ്‌കൂള്‍ കുട്ടികള്‍ക്ക് ആട് വിതരണം ചെയ്താണ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.  കെ.കെ രഞ്ജിത്ത് എരുമ കിടാവു വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.എസ് പുഷ്പ മണി ആടുകള്‍ക്കുള്ള തീറ്റ വിതരണം നടത്തി.
ആട് വളര്‍ത്തല്‍ എരുമ വളത്തല്‍ എന്നിവയെക്കുറിച്ച് തലയോലപ്പറമ്പ് മൃഗ സരക്ഷണ  പരിശീലന കേന്ദ്രം പ്രതിനിധി ഡോ. പി. കെ ദാസന്‍ ക്ലാസ്സ് നയിച്ചു.

പഞ്ചായത്ത് വെറ്ററിനറി  സര്‍ജന്‍ ഡോ. ശരത് കൃഷ്ണന്‍,  ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ , മൃസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍,ക്ഷീരകര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു

ക്യാപ്ഷന്‍: ഉദയാനപുരത്ത് മാതൃകഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ഉദ്ഘാടനം സി. കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു

(കെ.ഐ.ഒ. പി.ആര്‍ 280 / 2023 )

date